KeralaNews

സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തും

ന്യൂഡൽഹി:അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും.നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദ​ഗധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.

66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker