ഇന്ത്യയിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള ഫൂഡ് ഡെലിവറി സര്‍വീസ് ആണ് സൊമാറ്റോ. നിരവധി ഓഫറുകളും സ്പെഷ്യല്‍ സര്‍വീസുകളും മറ്റുമായി കസ്റ്റമേഴ്സിന്റെ ഗുഡ്ബുക്കില്‍ ഇതിനോടകം തന്നെ സൊമാറ്റോ ഇടംപിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി ഇന്‍സ്റ്റന്റ് ഡെലിവറി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് സൊമാറ്റോ. ഓര്‍ഡര്‍ ചെയ്ത് പത്ത് മിനിറ്റിനകം ഭക്ഷണം വീട്ടിലെത്തുന്ന പദ്ധതിയാണിത്. സൊമാറ്റോ മേധാവി ദീപീന്ദര്‍ ഗോയലാണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
സൊമാറ്റോയുടെ നിലവിലുള്ള 30 മിനിറ്റ് ഡെലിവറി ടൈം ഭക്ഷണമെത്താന്‍ ഏറെ സമയമെടുക്കുമെന്നും ഇത് മാറ്റിയില്ലെങ്കില്‍ മറ്റാരെങ്കിലും സമയത്തില്‍ മാറ്റം വരുത്തുമെന്ന് മുന്നില്‍ കണ്ട് ഇന്‍സ്റ്റന്റ് ഡെലിവറി സൊമാറ്റോ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇതാദ്യമായാണ് ഒരു കമ്പനി ഓര്‍ഡര്‍ ചെയ്ത് പത്ത് മനിറ്റിനുള്ളില്‍ ഡെലിവറി എന്ന ആശയവുമായെത്തുന്നത്. ഭക്ഷണം വേഗത്തിലെത്തിക്കാനുള്ള നീക്കത്തില്‍ ഡെലിവറി ജീവനക്കാര്‍ക്ക് സമ്മര്‍ദമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡെലവിറി വൈകിയാല്‍ ഇവരില്‍ നിന്ന് പിഴ ചുമത്തില്ല. അടുത്ത മാസം ഗുരുഗ്രാമിലെ നാല് സ്റ്റേഷനുകളില്‍ ഇന്‍സ്റ്റന്റ് ഡെലിവറിക്ക് തുടക്കമിടാനാണ് ആലോചന.