നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; നോട്ടീസ് അയക്കുമെന്ന് അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ദിലീപിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയെങ്കിലും ദിലീപിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ല.

അതേസമയം, കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കി കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ നടത്തി വരികയായിരുന്നു. ഇതിനിടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തതുടരന്വേഷണം നടത്തുന്നത്.

കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിട്ട് രണ്ട് മാസമായെങ്കിലും മറ്റ് തെളിവുകള്‍ ശേഖരിക്കുന്നതിലായിരുന്നു ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വധഗൂഢാലോചന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ ഹൈകോടതി മൂന്നു ദിവസം അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News