‘നീ വളരെ ക്യൂട്ടാണ്’; യുസ്‌വേന്ദ്ര ചാഹൽ മെസേജ് അയക്കാറുണ്ടെന്ന് നടി, മെസേജുകൾ പുറത്തുവിട്ടു;സിഗരറ്റ് വിവാദത്തിന് പിന്നാലെ ചാഹൽ വീണ്ടും വെട്ടിൽ

'നീ വളരെ ക്യൂട്ടാണ്'; യുസ്‌വേന്ദ്ര ചാഹൽ മെസേജ് അയക്കാറുണ്ടെന്ന് നടി, മെസേജുകൾ പുറത്തുവിട്ടു

മുംബൈ: കാറിൽ സഞ്ചരിക്കുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതിന് പിന്നാലെ, പുതിയ വെളിപ്പെടുത്തലിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. തനിക്ക് ഇൻസ്റ്റഗ്രാമിൽ ചാഹൽ സന്ദേശങ്ങൾ (DM) അയക്കാറുണ്ടെന്ന നടി ടാനിയ ചാറ്റർജിയുടെ വെളിപ്പെടുത്തലാണ് താരത്തെ പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. പാപ്പരാസികൾക്ക് മുന്നിൽ വെച്ച് തന്റെ ഇൻസ്റ്റഗ്രാം ഇൻബോക്‌സ് തുറന്ന് തെളിവ് സഹിതമാണ് ടാനിയ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാൻ ഈ സംഭവം കാരണമായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ടാനിയ തന്റെ ഫോൺ ക്യാമറകൾക്ക് മുന്നിൽ കാണിക്കുന്നുണ്ട്. ടാനിയ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടിയായി “നീ വളരെ ക്യൂട്ടാണ്” എന്ന് ചാഹൽ അയച്ച സന്ദേശമാണ് സ്ക്രീനിലുണ്ടായിരുന്നത്. യാതൊരു മറയുമില്ലാതെ പരസ്യമായാണ് താരം ഇത്തരത്തിൽ നടിക്ക് സന്ദേശമയച്ചതെന്നത് ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ക്രിക്കറ്റ് പ്രേമികളിൽ നിന്നും വരുന്നത്. ഇത് താരത്തിന്റെ സ്വകാര്യതയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, പൊതുപ്രശസ്തിയുള്ള ഒരാൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

2025-ൽ ധനശ്രീ വർമയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ചാഹലിന്റെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പിന്നീട് ആർജെ മഹ്‌വാഷുമായി താരം ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പല പൊതുവേദികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷം ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ആ ബന്ധം അവസാനിച്ചതായി കരുതപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടി ടാനിയ ചാറ്റർജിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. തുടർച്ചയായ വിവാദങ്ങൾ താരത്തിന്റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Cricketer Yuzvendra Chahal has landed in a new controversy after actress Tania Chatterjee revealed that he frequently sends her direct messages on Instagram. In a viral video, Tania displayed her inbox to paparazzi, showing a message from Chahal calling her “cute” in response to one of her stories. This comes shortly after Chahal was criticized for smoking in a car and follows his high-profile divorce from Dhanashree Verma in 2025.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News