23.9 C
Kottayam
Thursday, June 4, 2026

രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചു

Must read

ചേര്‍ത്തല: രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ് കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്.

ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീന്‍വാലി വില്ലയില്‍ ലക്ഷ്മിപുരം വീട്ടില്‍ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് സ്ത്രീപീഡനത്തിന് അടക്കം ഉദയംപേരൂര്‍ പോലീസ് കേസെടുത്തത്. 2012 ഏപ്രിലില്‍ വിവാഹിതരായ വിനോദ്ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയാണ് പരാതിക്കാരിയായ ലക്ഷ്മി.

മറ്റൊരു സ്ത്രീയുമായുള്ള വിനോദിന്റെ ബന്ധം ചോദ്യംചെയ്തതിന്റെ പേരിലാണ് നിരന്തരം പീഡിപ്പിച്ചതെന്ന് ഭാര്യ ലക്ഷ്മിയുടെ പരാതിയില്‍ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയും നാട്ടുകാരിയുമായ സ്ത്രീയുമായി വിനോദ് അവിഹിതബന്ധത്തിലാണെന്ന് ലക്ഷ്മി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കിടപ്പുമുറിയില്‍നിന്ന് ലഭിച്ച മൂര്‍ച്ചയേറിയ ആയുധം എന്തിനുള്ളതാണെന്ന് ചോദിച്ചതോടെ വിനോദ് ക്രൂരമര്‍ദനം തുടങ്ങി. അടിയേറ്റ് കട്ടിലില്‍ വീണപ്പോള്‍ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

- Advertisement -

തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് സംഭവം പറയുകയും പോലീസ് തൃപ്പൂണിത്തുറയിലെ യുവതിയുടെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യുവതി തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സനേടി. ഐപിസി 498 എ വകുപ്പനുസരിച്ചാണ് വിനോദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week