യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം. യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്ബില്‍ സനൂപ്( 32) എന്ന സാമ്ബാര്‍ സനൂപിനെയാണ് ഒന്നര കിലോ കഞ്ചാവുമായി തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനനും സംഘവും ചേര്‍ന്ന് പിടികൂടിയത്.

സനൂപ് ഫിഷിംങ്ങ് സംബന്ധിച്ച ചാനല്‍ നടത്തുകയും സബ്സ്ക്രൈയ് ബേഴ്സ് ആയി വരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലി പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച്‌ വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടര്‍ന്ന് സ്ഥിരം കസ്റ്റമേഴ്സ് ആക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News