തിരുവനന്തപുരം: ഓണക്കാലത്ത് ആകര്‍ഷകവും ആദായകരവുമായ ‘ഓണമധുരം’ കിറ്റുമായി തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍.
100 എം.എല്‍ നെയ്യ്, 180 ഗ്രാം പേട, 200 ഗ്രാം പാലട മിക്സ്, 1 ലിറ്റര്‍ ഐസ്ക്രീം (ബട്ടര്‍ സ്കോച്ച്), ചോക്കോ ബീറ്റ് 2 എണ്ണം, മില്‍ക്കി ബീറ്റ് 2 എണ്ണം എന്നിവയാണ് ഓണമധുരം കിറ്റില്‍ ഉള്ളത്. 506 രൂപ വിലയുള്ള കിറ്റ് 400 രൂപയ്ക്ക് ലഭിക്കും. ഇതുവഴി ഉപഭോക്താവിന് 106 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭിക്കുക. ആഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓഫര്‍.
തിരുവനന്തപുരം ഡയറിയുടെ പട്ടം, കവടിയാര്‍, അമ്പലത്തറ, പൂജപ്പുര, നന്തന്‍കോട് മില്‍മ സ്റ്റാളുകളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ കോമ്പോ പാക്ക് ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News