KeralaNews

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായത്. അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് കുളിക്കാനായി പുഴയിലേക്ക് ഇറങ്ങിയത്.

കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button