നാഗ്പുര്‍: ചിക്കന്‍ കറി നല്‍കാത്തതിലുള്ള പ്രതികാരം തീര്‍ക്കാന്‍ യുവാക്കള്‍ ഹോട്ടലിന് തീയിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ നാഗ്പുര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
റെസ്റ്റോറന്റ് ഉടമ ചിക്കന്‍ കറി ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് റോഡരികിലെ ദാബയ്ക്കാണ് ഇരുവരും ചേര്‍ന്ന് തീയിട്ടത്. സംഭവത്തില്‍ ശങ്കര്‍ ടെയ്ഡെ (29), സാഗര്‍ പട്ടേല്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
പുലര്‍ച്ചെ ഒരു മണിയോടെ മദ്യലഹരിയില്‍ ബെല്‍റ്ററോഡി പ്രദേശത്തെ ഹോട്ടലിലെത്തിയ ഇവര്‍ ചിക്കന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിക്കന്‍ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇവര്‍ പ്രതകോപിതരായതും ഒടുവില്‍ ഹോട്ടലിന് തീയിടുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News