കൊല്ലം: കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് കടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. യുവാക്കളുടെ സാഹസികയാത്ര റെയില്‍വേ അധികൃതര്‍ അറിഞ്ഞതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ യാത്രയ്ക്ക് റെഡ് സിഗ്നല്‍ വീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുത്തു. ബൈക്ക് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ഇതേസമയം യുവാക്കളുടെ ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News