പാലക്കാട് യുവാക്കൾ മരിച്ച നിലയില്‍; സമീപത്ത് നാടന്‍ തോക്ക്

പാലക്കാട് യുവാക്കൾ മരിച്ച നിലയില്‍, സമീപത്ത് നാടന്‍ തോക്ക്; കൊലപാതകം സംശയിച്ച് പൊലീസ്

പാലക്കാട്: പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും സുഹൃത്ത് നിതിനുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബിനുവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.  നിതിന്‍റെ മൃതശരീരവും സമീപത്ത് തന്നെ കണ്ടെത്തി. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News