പ്ലസ് ടു വിദ്യാര്‍ഥികള്‍ സഹപാഠിയെ വീട്ടില്‍ക്കയറി ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

സ്‌കൂളില്‍ സംഘര്‍ഷം, പ്ലസ് ടു വിദ്യാര്‍ഥികള്‍ സഹപാഠിയെ വീട്ടില്‍ക്കയറി ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് പ്ലസ്ടു വിദ്യാര്‍ഥികളുടെ സംഘം സഹപാഠിയുടെ വീട് കയറി ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ പതിനഞ്ചോളംപേരടങ്ങിയ സംഘമാണ് വീട് കയറി ആക്രമിച്ചത്.

ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി അഭയ് (17) ന് പരിക്കേറ്റു. അഭയിന്റെ കയ്യിലും മൂക്കിലുമാണ് പരിക്കേറ്റത്. തുണ്ടത്തില്‍ മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തിനിടയില്‍പ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത് എന്നാണ് വിവരം. പരിക്കേറ്റ അഭയ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സ്ഥലത്തെത്തിയ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News