കോണ്ടമെടുക്കാൻ മറന്നു,കാമുകിയുമായി ബന്ധത്തിലേര്‍പ്പെടാന്‍ വീര്യം കൂടിയ പശ തേച്ചു: 25 കാരന് ദാരുണാന്ത്യം

അഹമ്മദാബാദ്: കോണ്ടമെടുക്കാൻ മറന്ന യുവാവ് കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വകാര്യ ഭാഗത്ത് വീര്യം കൂടിയ പശ തേച്ചതിനെ തുടർന്ന് മരണപ്പെട്ടു. ഗുജറാത്തിലാണ് സംഭവം. സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച 25 കാരനാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പശ തേയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ട്‌.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. സല്‍മാന്‍ മിര്‍സ എന്ന യുവാവാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ചത്. സൽമാൻ മിര്‍സയും കാമുകിയും മയക്കുമരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്.

എന്നാൽ ഈ സമയത്താണ് കോണ്ടം കൈയില്‍ ഇല്ല എന്ന കാര്യം ഇരുവരും ഓര്‍ത്തത്. തുടര്‍ന്ന് സ്വകാര്യഭാഗത്ത് പശ തേയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച്‌ ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News