26.7 C
Kottayam
Monday, May 6, 2024

സി​നി​മാ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റിയ യു​വാ​വ് പി​ടി​യി​ൽ.

Must read

ആ​ലു​വ: സി​നി​മാ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ.

തൃ​ശൂ​ര്‍ ന​ട​ത്ത​റ കൊ​ഴു​ക്കു​ള്ളി, ഉ​ഷ​സ് വീ​ട്ടി​ല്‍ വി​മ​ല്‍ വി​ജ​യ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ആ​ലു​വ പാ​ല​സി​നു സ​മീ​പ​ത്തെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദി​ലീ​പി​നെ കാ​ണാ​നെ​ത്തി​യ ഇ​യാ​ള്‍ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് വീ​ടി​നു​ള്ളി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. ആ​ളു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

അ​ങ്ക​മാ​ലി​യി​ല്‍ ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഇ​യാ​ള്‍ ആ​ലു​വ​യി​ലെ​ത്തി തി​രി​കെ​ പോ​യ​ത്. ചി​ല സി​നി​മ​ക​ളി​ല്‍ ഇ​യാ​ള്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​എ​ല്‍. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week