24.9 C
Kottayam
Saturday, June 6, 2026

തിരുവല്ലയിൽ ഭാര്യയുടെ കാമുകനെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ യുവാവ് വെടിവെച്ചു: കാമുകന് ജനനേന്ദ്രിയത്തിൽ പരിക്ക്

Must read

തിരുവല്ല:ഭാര്യയുടെ കാമുകന് പണികൊടുത്ത് യുവാവ്.തിരുവല്ലയിലാണ് സംഭവം. ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെയാണ് കുപിതനായ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ഒരുദിവസം രണ്ടു തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. എന്നാല്‍ തനിക്ക് വെടിയേറ്റു എന്നത് ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശിയാണ് നാല്പത്താറുകാരനായ ഭര്‍ത്താവ്.

കുറച്ചു കാലമായി നാല്‍പതുകാരിയായ ഭാര്യയും കാമുകനും ഒരുമിച്ച്‌ താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടില്‍ രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഭര്‍ത്താവ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നു. അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്‍റെ വീട്ടില്‍ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഇവിടെവെച്ച്‌ യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെയാണ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്.

ഇയാളുടെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു. യുവതിയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് കേസ് നില നില്‍ക്കുകയാണ്.ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

ആശുപത്രി അധികൃതരാണ് ഈ വിവരങ്ങൾ നൽകുന്നതെന്നാണ് സൂചന. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ ഇയാള്‍ പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. പക്ഷെ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് തേടി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week