24.2 C
Kottayam
Sunday, June 7, 2026

രാത്രിയിൽ കുളിമുറിയിൽ കയറി കുളി,സ്ത്രീകളുടെ വസ്ത്രം ധരിയ്ക്കൽ, സിസിടിവിയിൽ പതിഞ്ഞത് ആട്ടിൻകുട്ടിയെ പീഡിപ്പിയ്ക്കുന്ന ദൃശ്യം;യുവാവിനായി തെരച്ചിൽ

Must read

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തെ കുളിമുറിയിൽ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുൽ കരീം പറയുന്നു.

രാത്രിയിൽ കുളിമുറിയിൽ ഒരാൾ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സിസിടിവി സ്ഥാപിച്ചത്. ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഈ മാസം 25നാണ് ആട്ടിൻകുട്ടിയെ കാണാതാകുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതി ആട്ടിൻകൂട്ടിൽ നിന്ന് നാല് മാസം പ്രായമുള്ള പെൺ ആട്ടിൻകുട്ടിയെ തെരഞ്ഞ് പിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമീപത്തെ വയലിൽ നിന്നാണ് ആടിന്‍റെ മൃതശരീരം കിട്ടിയത്. ആട്ടിൻകുട്ടിയുടെ ശരീര ഭാഗങ്ങള്‍ മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കഴുത്തിൽ മുറിവുമുണ്ടായിരുന്നു. ഇതിന് മുമ്പ് പശുക്കുട്ടിയെയും ഇയാൾ ഇത്തരത്തിൽ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

- Advertisement -

പ്രതിയെ സഹായിച്ച രണ്ടുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശി അസീം, കോട്ടറക്കോണം സ്വദേശി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അജിത്ത് വർക്കല ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടത്തിയ കേസിലും പ്രതിയാണ്. അയിരൂർ പൊലീസ് സ്റ്റേഷനിലും അജിത്തിനെതിരെ കേസുണ്ട്. പൊലീസിന്റെ സയന്‍റിഫിക് വിഭാഗം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week