ലൈംഗിക തൊഴിലാളിയായ ഭാഗ്യലക്ഷ്മിയുമായി 3 വർഷത്തെ പ്രണയം, കൂട്ടുകാർക്കൊപ്പം ചേർന്ന് കാമുകനെ കൊന്ന് യുവതി

ചെന്നൈ: ചെന്നൈ എയർപ്പോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തു പോന്നിരുന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കാമുകി അറസ്റ്റിൽ. ഭാഗ്യലക്ഷ്മി എന്ന സ്ത്രീയെയും അവളുടെ സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കൊണ്ടുപോയി കോവളത്ത് മണലിൽ കുഴിച്ചിടുകയായിരുന്നു. മുഴുവൻ ശരീരഭാഗങ്ങൾ കണ്ടെടുക്കാൻ പോലീസിനായിട്ടില്ല.

വില്ലുപുരം സ്വദേശിയായ ജയന്ദൻ സഹോദരിക്കൊപ്പം നങ്ങനല്ലൂരിൽ ആയിരുന്നു താമസിച്ചിരുന്നത്. മാർച്ച് 18ന് നാട്ടിൽ പോകുന്നുവെന്ന് സഹോദരിയോട് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇയാൾ വീട്ടിൽ എത്താതിരുന്നതോടെ സഹോദരി പോലീസിനെ സമീപിച്ചു. മാർച്ച് 21-നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരി പോലീസിൽ പരാതി നൽകിയത്. ജയന്ദന്റെ കോൾ രേഖകൾ പരിശോധിച്ച പോലീസ് സെമ്മലംപട്ടിയിലെ 39 കാരിയായ ഭാഗ്യലക്ഷ്മി ആരെന്ന് അന്വേഷിച്ചു.

ലൈംഗികത്തൊഴിലാളിയായ ഭാഗ്യലക്ഷ്മിയും യുവാവും പ്രണയത്തിലായി. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെ ഇവർ ആരുമറിയാതെ വിവാഹിതരായി. വീട്ടുകാർ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെയാണ് രഹസ്യവിവാഹം നടത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടർന്ന് രണ്ട് പേരും പരസ്പരം തെറ്റി. തുടർന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ജയന്ദനെ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചെയ്തതായി ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യലിൽ സമ്മതിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News