33.4 C
Kottayam
Tuesday, May 7, 2024

കോട്ടയം പള്ളത്ത് വള്ളം മറിഞ്ഞ് കായലിൽ യുവാവിനെ കാണാതായി,തെരച്ചിൽ തുടരുന്നു

Must read

കോട്ടയം:പള്ളം പഴുക്കാൻ നിലക്കായലിൽ വീണ യുവാവിനായി തിരച്ചിൽ തുടങ്ങി.നീണ്ടിശ്ശേരിൽ രാജന്റെ മകൻ രതീഷ് (36)ആണ് വള്ളത്തിൽ നിന്നും കായലിലേക്ക് വീണത്.

ഉച്ചകഴിഞ്ഞു 3മണിയോടെ ആയിരുന്നു സംഭവം. പഴുക്കാനില കായലിൽ ആറായിരം ചിറ ഭാഗത്തുനിന്നും വീട്ടു സാധനങ്ങൾ വാങ്ങാനായി കരിമ്പുംകാല ഭാഗത്തേക്ക്‌ വള്ളത്തിൽ വന്ന രതീഷ് അപകടത്തിൽ പെടുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സും, ചിങ്ങവനം പോലീസും രതീഷിനായി തെരച്ചിൽ തുടരുകയാണ്.വള്ളം മറിഞ്ഞത് അടിയൊഴുക്ക് കൂടുതൽ ഉള്ള ഭാഗത്താണെന്നാണ് നാട്ടുകാർ പറഞ്ഞു.രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് കായലിൽ വെള്ളവും കൂടുതലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week