28.8 C
Kottayam
Thursday, June 4, 2026

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി

Must read

കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തിയപ്പോള്‍ ബാവലി പുഴയിലെ ഒഴുക്കില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായആറളം ഫാം പാലത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡി കുന്ന് സ്വദേശി അഭിജിത്തി (23)ന്റെ മൃതദേഹം കണ്ടെത്തിയത്. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരയ്‌ക്കെത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡും പുഴയില്‍ കാണാതായ യുവാവിനായി തെരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് അക്കരെ കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അഭിജിത്തിനെ കാണാതായത്. അന്നേ ദിവസം തന്നെ ബാവലി പുഴയില്‍ കാണാതായ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

- Advertisement -

തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി ചിറ ഒരുക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം അധികൃതര്‍ കെട്ടിയ തടയണ കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതോടെ പുഴയില്‍ മലവെള്ളപാച്ചിലുണ്ടാവുകയും അടിയൊഴുക്ക് ശക്തമാവുകയും ചെയ്തിരുന്നു. ഇതാണ് തീര്‍ത്ഥാടകരായ രണ്ട് യുവാക്കളുടെ ജീവന്‍ അപഹരിച്ചത്. കൊട്ടിയൂരില്‍ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ ദിവസം പേരാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പുഴയിലെ ആഴമേറിയ ഭാഗങ്ങളില്‍ കുളിക്കുന്നതിന് തീര്‍ത്ഥാടകരെ വിലക്കി കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

- Advertisement -

കൊട്ടിയൂരിന്റെ ചരിത്രത്തിലാദ്യമായാണ് ബാവലി പുഴയില്‍ തീര്‍ത്ഥാടകര്‍ വീണു മരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു യുവാക്കളുടെ അപ്രതീക്ഷിത വിയോഗം ഉത്സവ നഗരിയെ ശോകമൂകമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week