28.8 C
Kottayam
Thursday, June 4, 2026

കണ്ണൂര്‍ നഗരത്തിന് ഭീഷണിയായി തെരുവ് നായകള്‍; രണ്ടാം ദിനത്തില്‍ കടിയേറ്റത് 25 പേര്‍ക്ക്

Must read

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ വിറപ്പിച്ചു തെരുവ് നായകളുടെ പരാക്രമം. കണ്ണൂര്‍ നഗരത്തില്‍ ഭീതി വിതച്ച് ബുധനാഴ്ച്ചവീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. ബുധനാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരസ്പരം എസ്.ബി. ഐ റോഡ്, താവക്കരയിലെ പുതിയബസ് സ്റ്റാന്‍ഡ്, സെന്റ് മൈക്കിള്‍ സ് സ്‌കൂള്‍, ഫോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ നിന്നാണ് 25 പേര്‍ക്ക് കടിയേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി സഹകരണാശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.

തയ്യില്‍ സ്വദേശിയായ പ്രദീപന്‍ (63) മംഗ്‌ളൂരിലെ മുഹമ്മദ് നാസര്‍ (40) ഇരിട്ടിയിലെ തസൗസി ഫ് (21) നെല്ലൂന്നിയിലെ കുഞ്ഞികൃഷ്ണന്‍ (66) എര്‍ണാകുളം ജില്ലയിലെ സാജു കെ തങ്കപ്പന്‍ (59) മട്ടന്നൂരിലെ സജീവന്‍ (52) കാട്ടാമ്പള്ളിയിലെ സുനില്‍കുമാര്‍ (49) കണ്ണൂരിലെ റഹ്‌മാന്‍ (23) മുണ്ടേരിയിലെ ഗോപിനാഥന്‍ (60) കടുമേനിയിലെ മുഹമ്മദ് റാഷിദ് (18) കുയിലൂരിലെ ശ്രീലത (70) ബ്‌ളാത്തൂരിലെ കരുണാകരന്‍(78) തമിഴ്‌നാട് ചിന്ന സേലത്തെ ഭൂപതി (40) തോട്ടടയിലെ ഭിന്നശേഷിക്കാരനായ ജാസ് (21) ചെറുപുഴ സ്വദേശി ജോയല്‍ (17) ദിവിന്‍ (37) കണ്ണാടിപറമ്പിലെ എന്‍.കെ റിയാസ് ( 33) പടന്നപ്പാല ത്തെ പ്രണവ് കുമാര്‍ (29) തുടങ്ങിയവരെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

- Advertisement -

വഴിയാത്രക്കാരായ ഇവരില്‍ ഏറെ പേര്‍ക്കും കാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച്ച രാവിലെയും കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായ ആക്രമണത്താല്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 56 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ തെരുവ് നായയുടെ പരാക്രമം ഒരു മണി വരെ നീണ്ടു.

- Advertisement -

എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയവരെ നായ പിന്‍തുടര്‍ന്ന് കടിക്കുകയായിരുന്നു. ഇവരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

- Advertisement -

ഇതിനിടെ അടുത്ത വീട്ടിലെ പട്ടിയുടെ കടിയേറ്റ് മേലെ ചൊവ്വയിലെ രണ്ടു വയസുകാരന്‍ ഗൗറിക്കിനെയും കുത്തിവയ്പ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒന്നാം പ്‌ളാറ്റ്‌ഫോമിലെ യാത്രക്കാര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു.

അതിരൂക്ഷമായ തെരുവ് പട്ടിശല്യം ചര്‍ച്ച ചെയ്യാന്‍ നാളെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പറഞ്ഞു. കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതിനുശേഷം കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിലും അക്രമകാരികളായ നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കും. രണ്ടു ദിവസങ്ങളിലായി ആറോളം നായകളെ പിടികൂടി.കോര്‍പറേഷന്‍ സംവിധാനത്തെ ബഹുമാനിക്കാന്‍ സുകന്യ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തയ്യാറാകുന്നില്ല. മൃഗ സ്‌നേഹികള്‍ എന്ന പേരില്‍ ചിലര്‍ കേസുമായി പോകുന്നത് അക്രമകാരികളായ നായകളെ പിടികൂടുന്നതിന് തടസമാവുകയാണ്.

കന്റോണ്‍മെന്റ് ഏരിയയില്‍ മാലിന്യം തള്ളുന്നത് പ്രദേശത്ത് തെരുവ് പട്ടികള്‍ കൂടാനിടയാവുകയാണെന്നും മേയര്‍ പറഞ്ഞു.. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, മുന്‍ മേയര്‍ ടി ഒ മോഹനന്‍ തുടങ്ങി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week