പുലര്‍ച്ചെ രണ്ട് മണിക്കും നിര്‍ത്താതെ വ്യായാമം; ഉപദേശിക്കാനെത്തിയ അമ്മയെ മകന്‍ ഡംബല്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: പുലര്‍ച്ചെ രണ്ടുമണിക്കും വ്യായാമം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന മകനെ തടയാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം. ഉപദേശിക്കാന്‍ ചെന്ന അമ്മയെ മകന്‍ ഡംബല്‍ കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറില്‍ ഇന്നലെയായിരുന്നു സംഭവം. കൊണ്ടപാപ്പമ്മയാണ് മകന്‍ സുധീര്‍കുമാറി (24)ന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. മകന് മാനസികപ്രശ്നമുള്ളതായാണ് വിവരം. അമ്മയെ ഉപദ്രവിക്കുന്നതു കണ്ട് രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയ്ക്കും പരുക്കേറ്റു.

ബിരുദധാരിയായ സുധീര്‍ ഫൂഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തെങ്കിലും ഒരു വര്‍ഷം മുന്‍പ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ തുടരുകയായിരുന്നു ഈ യുവാവ്. പരുക്കേറ്റ സഹോദരി സുചിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News