CrimeKeralaNews

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ യുവാവിനെ വെട്ടിക്കൊന്നു; കട്ടപ്പന കൊലപാതകം,പ്രതി പിടിയിൽ

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്.  കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലെത്തിയ സുബിനും  അയൽവാസിയായ ബാബുവും  തമ്മിൽ വാക്കുതർക്കവും ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് പ്രകോപിതനായ ബാബു  അയൽവാസിയായ സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ സുബിനെ  വീട്ടുകാരും പ്രദേശവാസികളും  ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്കു തർക്കത്തിനുള്ള കാരണം വ്യക്തമല്ല.

ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബാബു ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട സുബിൻ. മകൾ എസ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button