CrimeNews

മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

മുംബൈ: മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മുംബൈയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലഡിലെ ഇജ്മിമ സമുച്ചയത്തില്‍ കാണ്ടിവേലി സ്വദേശിയായ കാമുകനെ കാണാന്‍ എത്തിയ നിധി മിശ്രയെന്ന യുവതിയെ 9.45 ഓടെ ഇരുവരും നടക്കുന്നതിനിടെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ഏറെയായി ഇരുവരും സൗഹൃദത്തിലായിരുന്നുവെങ്കിലും അടുത്തിടെ നിധി മിശ്ര മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതാകാം ക്രൂരതക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയേറ്റുവീണ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം മാത്രമല്ല, കാമുകനായ രാഹുല്‍ യാദവ് എങ്ങനെ തോക്ക് സംഘടിപ്പിച്ചുവെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button