കോട്ടയം മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ

കോട്ടയം:യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍.മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നും വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് എന്ന യുവാവിനെതട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആണ് പ്രതികളായ ലിബിന്‍ , രതീഷ് എന്നിവരെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി. ശില്പ. ഡി. IPS. ന്റെ നിര്‍ദേശാനുസരണം കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായര്‍ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ക്കകം തന്നെ വാഹനം പിന്തുടര്‍ന്ന് തിരുവല്ല ഭാഗത്തുവച്ച് പ്രതികളെ പിടികൂടിയത്.

യുവാവിനെ വാഹനത്തില്‍ എത്തിയ സംഘം മര്‍ദിച്ചവശനാക്കിയശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു.പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു.

ഗാന്ധിനഗര്‍ പോലീസ്റ്റേഷനിലെ സി.പി.ഓ മാരായ പ്രവീണ്‍ , രാഗേഷ്,അജിത്ത് കുമാര്‍, ഷൈജു കുരുവിള, അനീഷ്, വിജയലാല്‍ ,രാധാകൃഷ്ണന്‍, ശശികുമാര്‍ ,സോണി, കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ ജോര്‍ജ് ജേക്കബ്‌, ജോബിന്‍സ് ജെയിംസ്‌ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News