പുലര്‍ച്ചെ നാലുമണിക്ക് പുറത്തേക്കിറങ്ങി, പിന്നെ മടങ്ങിവന്നില്ല; യുവാവ് ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍

ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്‌കര്‍ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് ചില പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ അഷ്‌കര്‍ പിന്നെ മടങ്ങിവന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ആറരയോടെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്. ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.

മൂന്നുമാസം മുന്‍പാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ അഷ്‌കര്‍ വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അഷ്‌കര്‍ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹം. മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ഒന്നര മാസത്തോളം കൊച്ചിയില്‍ താമസിച്ച ഇവര്‍ പിന്നീട് മഞ്ജുവിന്റെ വീട്ടിലേക്കു താമസം മാറി. മഞ്ജുവും അമ്മ വിജയമ്മയും മാത്രമാണു വീട്ടിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News