KeralaNews

കോട്ടയത്ത് ബൈക്ക് പാലത്തിലിടിച്ച് യുവാവ് മരിച്ചു; രാത്രി നടന്ന സംഭവം പുറത്തറിഞ്ഞത് പുലര്‍ച്ചെ

കോട്ടയം: ക്രിസ്മസ് ദിനത്തില്‍ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണര്‍കാടിന് സമീപം മാലത്താണ് സംഭവം. മണര്‍കാട് കാവുംപടി സ്വദേശി ടി.സി. അരവിന്ദ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി നടന്ന സംഭവം ഇന്ന് പുലര്‍ച്ചെയാണ് പുറത്തറിഞ്ഞത്.

മാലം ജംഗ്ഷനിലെ പാലത്തില്‍ രാത്രി 12ഓടെയാണ് അപകടം നടന്നത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് ബൈക്ക് മറിഞ്ഞത്. തുടര്‍ന്ന് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് അരവിന്ദ് വീണു. രാത്രിയായതിനാല്‍ ആരും സംഭവം അറിഞ്ഞില്ല.

ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരവിന്ദിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button