കൊല്ലത്ത് 24കാരന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍; കൈ ഞരമ്പിലും കഴുത്തിലും മുറിവ്

കൊല്ലം: ചിറക്കരയില്‍ യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പാരിപള്ളിചിറക്കര ഇടവട്ടം കുന്നുംവിള പുത്തന്‍ വീട്ടില്‍ ജോയി-മിനി ദമ്പതികളുടെ മകന്‍ മനു ജോയിയുടെ(24)മൃതദേഹമാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികളും മനുവിന്റെ സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി ജീര്‍ണ്ണിച്ച നിലയിലായിരുന്നു മൃതദേഹം.

ഇരു നിലവീട്ടിലെ മുകളിലത്തെ നിലയിലെ തറയില്‍ രക്തം വാര്‍ന്നുപോയ അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈ ഞരമ്പിനും കഴുത്തിനും മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനുമാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. അമ്മ മിനി തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഒരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കാരക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ മനു വിവാഹം ചെയ്യുകയും പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇരുവരും അകന്ന് കഴിയുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതൊടെ മനുവിന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന ബന്ധുക്കള്‍ മനുവിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News