KeralaNews

ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെ.എസ്.യു മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ അന്‍ഷിഫിനാണ് വെട്ടേറ്റത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ അന്‍ഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അന്‍ഷിഫ്.

തെരഞ്ഞെടുപ്പ് അടുത്തുക്കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ ആണെന്നും ഒറ്റപ്പാലം പോലീസ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button