24.2 C
Kottayam
Saturday, June 6, 2026

ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്ന് നിരന്തരം പീഡനം; കോടതിയെ സമീപിച്ച് യുവാവ്

Must read

ജയ്പുര്‍: ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്ന് നിരന്തരം പീഡനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച് ഭര്‍ത്താവ്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ശ്രീവിജയനഗര്‍ സ്വദേശിയായ യുവാവാണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയിരിക്കുന്നത്.

പരാതിക്കാരനായ സുമിത് ഒന്നര വര്‍ഷം മുന്‍പാണ് സുര്‍മതിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. സ്ത്രീധനം വാങ്ങാതെയായിരുന്നു വിവാഹമെന്നാണ് സുമിത് പരാതിയില്‍ പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുണ്ട നിറമായിരുന്നതിന്റെ പേരില്‍ ഭാര്യ തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് സുമിത് പറയുന്നു.

ഇതിന്റെ പേരു പറഞ്ഞു സ്വന്തം വീട്ടില്‍ പോകുമെന്ന ഭീഷണിയും പതിവായിരുന്നു. മാനസികമായ ഇത്തരം പീഡനങ്ങള്‍ക്കു പുറമേ ശാരീരിക പീഡനങ്ങളും ഉണ്ടായിരുന്നുവെന്നും സുമിത് പരാതിയില്‍ ആരോപിക്കുന്നു. ഇതൊക്കെയാണെങ്കിലും ഭാര്യയെ എല്ലാവിധത്തിലും സന്തോഷിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു.

സുര്‍മതിയുടെ സഹോദരന് അപകടം പറ്റിയപ്പോള്‍ ചികിത്സയ്ക്കായി 50,000 രൂപയും നല്‍കി സഹായിച്ചു. ഇതെല്ലാമായിട്ടും പീഡനം തുടര്‍ന്നതോടെ വിഷയം നാട്ടുപഞ്ചായത്തില്‍ ഉന്നയിച്ചു. സമാധാനപരമായി കുടുംബ ജീവിതം തുടരുമെന്നു സുര്‍മതിയും വീട്ടുകാരും ഉറപ്പു നല്‍കിയെങ്കിലും പീഡനം പിന്നെയും തുടരുകയായിരുന്നുവെന്നും സുമിത് കൂട്ടിച്ചേര്‍ത്തു.

- Advertisement -

ഒടുവില്‍ കഴിഞ്ഞ മാസം 11നു വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും 25,000 രൂപയും എടുത്തു ഭാര്യ സ്വന്തം വീട്ടിലേക്കു പോയതായാണെന്നും സുമിത് പരാതിയില്‍ പറയുന്നുണ്ട്. കോടതി നിര്‍ദേശപ്രകാരം ശ്രീവിജയനഗര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എല്ലാ പീഡനങ്ങളിലും സഹികെട്ടാണ് കോടതിയെ സമീപിച്ചതെന്നും സുമിത് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week