KeralaNews

നാളുകൾ എണ്ണപ്പെട്ടു,ഉദുമ എംഎൽഎയ്ക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

കാസർകോട്: ഉദുമ എംഎൽഎയ്ക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കെ.കുഞ്ഞിരാമൻ എംഎൽഎക്കും സിപിഎം നേതാക്കൾക്കെതിരെയുമാണ് യൂത്ത് കോൺഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം. ‘നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കു’മെന്നുമായിരുന്നു മുദ്രാവാക്യം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button