KeralaNews

ഇ ശ്രീധരന് താത്പര്യം പൊന്നാനി: തൃശൂരും പരിഗണനയിൽ

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപി സ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിക്കുമോ, മണ്ഡലം ഏത് എന്നീ കാര്യങ്ങൾ ദേശീയ നേതൃത്വം തീരുമാനിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരൻ ഇക്കാര്യം സ്ഥിരീകരിച്ചു. നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണു സാധ്യത.

മെട്രോ മാൻ മെട്രോ സിറ്റിയിൽ എന്ന നിർദേശം ഉയർന്നിട്ടുണ്ട്. അതനുസരിച്ചു തൃപ്പൂണിത്തുറ പരിഗണിച്ചേക്കാം.തൃശൂർ മണ്ഡലവും ചർച്ചയിലുണ്ട്.
“തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ചുമതല നൽകിയാൽ നിർവഹിക്കും.ഗവർണറാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.”
കേരളത്തിൽ തനിക്കു സൽപേരുണ്ട്. അങ്ങനെയൊരാൾ ബിജെപിയിൽ ചേർന്നാൽ കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നും ശ്രീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker