24.1 C
Kottayam
Friday, June 5, 2026

കൊതുകിനെ കൊന്നു കൊണ്ടുവരുന്നവര്‍ക്ക് പണം! കൊച്ചി കോര്‍പ്പറേഷനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Must read

കൊച്ചി: കൊതുകുശല്യം രൂക്ഷമായിട്ടും നിവാരണ നടപടികള്‍ കൈക്കൊള്ളാത്ത കൊച്ചി നഗരസഭയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊതുകിനെ കൊന്ന് കൊണ്ടുവരുന്നവര്‍ക്ക് പണം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

നഗരത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി കൊതുകുശല്യം രൂക്ഷമാണ്. പകല്‍ നേരങ്ങളില്‍ പോലും ഓഫീസുകളിലും, വീടുകളിലും കൊതുക് ശല്യം മൂലം ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊതുകിനെ കൊന്നു കൊണ്ടുവരുന്നവര്‍ക്ക് പണം നല്‍കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

കൊതുകിന്റെ വലിപ്പത്തിനനുസരിച്ചാണ് പ്രതിഫലം. വലിപ്പത്തിന് അനുസരിച്ച് അഞ്ച് പൈസ മുതല്‍ 50 പൈസവരെയാണ് കൊതുകിന് നല്‍കുക. അതേസമയം പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് കൊതുകുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തിയത്.

മഴ മാറിയതിന് ശേഷമാണ് നഗരത്തില്‍ കൊതുകുകള്‍ പെരുകിയത്. ഇതിനിടെ കോര്‍പ്പറേഷന്റെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ ശല്യം വീണ്ടും രൂക്ഷമായി. ഫോഗിംഗും, ഓടകളില്‍ മരുന്ന് തളിക്കുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങങ്ങള്‍ കാര്യക്ഷമമല്ലാതായത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കി.

- Advertisement -

കൊതുകുശല്യം രൂക്ഷമായിട്ടും നടപടികള്‍ സ്വീകരിക്കാത്ത കോര്‍പ്പറേഷനെതിരെ നേരത്തെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊതുകുബാറ്റുകള്‍ കയ്യിലേന്തി തിരുവാതിര കളിച്ച് പ്രതിഷേധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week