യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റ സംഭവം,ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: ഭരണികാവില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വെട്ടിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കറ്റാനം സ്വദേശി സതീഷിനെയാണ് വള്ളിക്കുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭരണികാവ് മണ്ഡലം സെക്രട്ടറിയായ സുഹൈലിനെ സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച്ച രാത്രിയിലാണ് ആക്രമിച്ചത്.

ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം.കറ്റാനം മങ്ങാരത്ത് വെച്ച് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയില്‍ കഴിയുന്ന സുഹൈല്‍ അപകട നില തരണം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News