26.9 C
Kottayam
Monday, May 6, 2024

നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടെന്ന് വ്യാജ പ്രചരണം : യൂ ത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Must read

നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് രാത്രി ട്രെയിൻ സർവീസ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിന് ഒരാളെ മലപ്പുറം എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തുവ്വക്കാട് സ്വദേശി സക്കീറാണ് പോലീസ് പിടിയിലായത്. എടവണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആണ് ഇയാൾ വ്യാജ പ്രചരണം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാവാണ് ഇയാൾക്കെതിരെ ഐപിസി 153, കെ എ പി 118 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week