31.7 C
Kottayam
Sunday, May 12, 2024

കൊറോണക്കെതിരെ ഹാന്‍ഡ് വാഷ് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്; കോട്ടയം നഗരത്തില്‍ നാലിടത്ത് സാനിറ്റൈസറും വെള്ളവും എത്തിച്ചു

Must read

കോട്ടയം: കൊറേണക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് വാഷ് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളവും, ഹാന്‍ഡ് സാനിറ്റൈസറും സ്ഥാപിച്ചു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തിലിറങ്ങിയത്. കോട്ടയം ഗാന്ധിസ്‌ക്വയര്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ജില്ലാ ജനറല്‍ ആശുപത്രി, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി ക്രമീകരണം ഒരുക്കിയത്.

ആളുകളില്‍ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനും, കൊറോണ ഭീതി അകറ്റുന്നതിനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഹ്വാന പ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week