കുളിമുറിയിൽ ഫ്ളാഷ് മിന്നിയതോടെ പെൺകുട്ടി നിലവിളിച്ചു, സൺ ഷെയ്ഡിൽ മൊബൈലുമായി നിന്ന കാമറാമാൻ പിടിയിൽ

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടിനകത്തെ കുളിമുറിയില്‍ കുളിക്കുന്നത് മൊബൈല്‍ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍.

അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടില്‍ അരുണിനെയാണ് (23) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നാലിനാണ് സംഭവം. വീടിന്റെ സണ്‍ഷേഡില്‍ കയറിനിന്നാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഫ്ളാഷ് മിന്നുന്നതുകണ്ട പെണ്‍കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എം. പ്രദീപ്കുമാര്‍, എസ് ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ എ.ബി. സിനുമോന്‍, രാജേഷ്‌കുമാര്‍, സി.പി.ഒ കെ.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News