പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയുടെ നഗ്‌നചിത്രം കൈക്കലാക്കി, ബന്ധുവീട്ടില്‍ വച്ച് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി അര്‍ജുനെയാണ് ഇന്നു പുലര്‍ച്ചെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവിന്റെ വീടിന്റെ സമീപത്തുള്ള പതിനാല് വയസ്സുള്ള ഒന്‍പതാം ക്ലാസുകാരിയെയാണ് അര്‍ജുന്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയത്.

വാട്‌സാപ്പിലൂടെ കുട്ടിയുടെ നഗ്‌നചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയുണ്ടായിരുന്നു. വീട്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കുടുംബാംഗങ്ങളുടെ അന്വേഷണമാണ് പീഡന വിവരം പുറത്തെത്തിച്ചത്.

ആദ്യം പ്രണയം നടിച്ച പ്രതി പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ബന്ധുവീട്ടില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്ന് പോലീസും പറയുന്നു. പരാതി ലഭിച്ചതോടെ കൃത്യമായ അന്വേഷണ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News