സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശിയും ലോറി വിനോദ് (31) ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ലോറി ഡ്രൈവറായ വിനോദ് സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറുമായും അദ്ദേഹത്തിന്റെ വീടുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

അടുത്തിടെയാണ് ഈ സുഹൃത്തിന്റെ മകന്‍ വിവാഹിതനായത്. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്ത് എന്ന നിലയില്‍ വിനോദ് പ്രശ്നത്തില്‍ ഇടപെടും.

സ്ഥിരം പ്രശ്നങ്ങളാണെങ്കില്‍ എല്ലാം ഒന്ന് ശാന്തമാകുന്നതുവരെ ദമ്പതികള്‍ക്ക് തന്റെ വീട്ടില്‍ വന്നുനില്‍ക്കാം എന്ന നിര്‍ദ്ദേശം വിനോദ് മുന്നോട്ടുവച്ചു. പ്രശ്നങ്ങള്‍ സമാധാനമപരമായി പരിഹരിച്ചശേഷം തിരിച്ചുപോകാം എന്നും വിനോദ് ദമ്പതികളോട് പറഞ്ഞു.

ഇതനുസരിച്ച് സുഹൃത്തിന്റെ മകനും ഭാര്യയും വിനോദിന്റെ വീട്ടിലേക്ക് താമസം മാറി. ഇതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വിനോദ് പീഡനം നടത്തിയതെന്നാണ് പരാതി. ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണ് വിനോദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News