യുവതിയെ കോവളത്തെ ഹോട്ടലില്‍ എത്തിച്ചു മദ്യം നല്‍കി മയക്കിയ ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി, ബലാത്സംഗം ചെയ്യാനും ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തില്‍ താമസക്കാരനായ ജീവ എന്ന സക്കീറിനെയാണ്(36) കോവളം പോലീസ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം കോവളത്തുള്ള ഒരു ഹോട്ടലില്‍ കൊണ്ടുപോയി മദ്യം നല്‍കി മയക്കിയതിനുശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ ഫോട്ടോകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകള്‍ യുവതിയുടെ വാട്‌സ്ആപ്പില്‍ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.

ഗത്യന്തരമില്ലാതെ യുവതി പോലീസിനെ സമീപിക്കുകയും, പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐമാരായ ഗംഗാപ്രസാദ്, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ ശ്രീകാന്ത്, അരുണ്‍, ഷിജു, ഷൈജു, ശ്യാം കൃഷ്ണ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News