News

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് യുവാവ് അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ (Nude photos) അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി (Arrest). മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സാപ്പ്(Whatsap) വഴിയാണ് പ്രതി കൊച്ചി സ്വദേശിയായ വീട്ടമ്മയ്ക്ക് (House wife) നഗ്നചിത്രങ്ങള്‍ അയച്ചത്.

സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ വിനോജ്, സീനിയര്‍ സിപിഒ രമേശ്, സിപിഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊളിറ്റിക്കല്‍ കറക്ട്നസിലൂടെ സോഷ്യല്‍മീഡിയയില്‍ തിളങ്ങി; ഒടുവില്‍ ശ്രീകാന്ത് വെട്ടിയാര്‍ ബലാത്സംഗക്കേസ് പ്രതി

സോഷ്യല്‍മീഡിയയില്‍ (Social Media) താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള (Sreekanth vettiyar) ബലാത്സംഗക്കേസ് (Rape case) സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗക്കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഏറെ കാഴ്ച്ചക്കാരുള്ള വ്‌ളോഗറായിരുന്നു (Vlogger) ശ്രീകാന്ത് വെട്ടിയാര്‍. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്. ഏറെ താമസിയാതെ ശ്രീകാന്തിന്റെ വീഡിയോകള്‍ക്ക് ആരാധാകരേറെയായി. പൊളിറ്റിക്കല്‍ കറക്‌ട്നസ് (Political correctness) പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് അദ്ദേഹത്തിന് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരെ സൃഷ്ടിച്ചു.

നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകള്‍ക്കും കാഴ്ച്ചക്കാരേറെയായി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു നിന്നു. മുന്‍നിര മാധ്യമങ്ങളില്‍ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.  

കൊല്ലം സ്വദേശി നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു. ശ്രീകാന്ത് വെട്ടിയാറിന്റെ പീഡനത്തെക്കുറിച്ച് പരാതിക്കാരി സാമൂഹികമാധ്യമം വഴി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button