ഇന്ത്യൻ യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി, മൂന്ന് നാവികർ കൊല്ലപ്പെട്ടു

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ (Indian Navy) യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിൽ (INS Ranvir) പൊട്ടിത്തെറി. മൂന്ന് നാവികർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് . 

കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News