യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഭാവി വരന് അയച്ചു കൊടുത്തു; ഭീഷണിപ്പെടുത്തി പണവും തട്ടിയ യുവാവ് അറസ്റ്റില്‍

മുംബൈ: മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ 24കാരനാണ് അറസ്റ്റിലായത്. യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 22കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നലസോപാറ പോലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

വിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ രണ്ട് വര്‍ഷത്തോളം പ്രണയബന്ധത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഇരുവരുടെയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തു. ഇതിന് പിന്നാലെ തന്നെ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടിയെടുക്കാനും ശ്രമം ആരംഭിച്ചത്.

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ഇടപെട്ട് ഒന്നരലക്ഷം രൂപ നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം ഇയാള്‍ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ യുവതിയുടെ ഭാവി വരന് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതിയും വീട്ടുകാരും പരാതിയുമായി പോലീസിനെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News