23.9 C
Kottayam
Friday, November 8, 2024
test1
test1

ഫിറ്റായപ്പോള്‍ ഡ്രിപ്പിടാന്‍ മോഹം; വിസമ്മതിച്ചപ്പോള്‍ ആശുപത്രി അടിച്ച് തകര്‍ത്തു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Must read

തിരുവല്ല: മദ്യലഹരിയില്‍ ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം മണക്ക് ആശുപത്രിയിലാണ് യുവാക്കള്‍ പരാക്രമം കാണിച്ചത്.

തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ മിഥുന്‍ (30), തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ വടക്കേപീടികയില്‍ വീട്ടില്‍ അജിന്‍ മാത്യു(24), തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പേരൂര്‍ വീട്ടില്‍ അഖിലേഷ്(26) എന്നിവരാണ് പിടിയിലായത്. ഡോ പീറ്റര്‍ മണക്കിന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് പുളിക്കീഴ് പോലീസിന്റെ നടപടി.

ഡ്രിപ്പ് ഇടണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയ യുവാക്കളെ എക്സ് റേ ടെക്നിഷ്യന്‍ ബിനു വര്‍ഗീസ് ചോദ്യം ചെയ്തു. പ്രതികള്‍ ബിനുവിനെ മര്‍ദ്ദിക്കുകയും, പോലീസില്‍ പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, അക്രമാസക്തമായി ആശുപത്രിയിലെ കസേരകള്‍ തകര്‍ത്തു.

പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പുളിക്കീഴ് പോലീസ് പ്രതികള്‍ക്കെതിരെ, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആതുരലായങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.

അന്വേഷണത്തെതുടര്‍ന്ന് പ്രതികളെ വൈകിട്ട് അഞ്ചരയോടെ ആശുപത്രിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതി അഖിലേഷ് തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസിലും, അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്. അന്വേഷണസംഘത്തില്‍ എസ് ഐ സതീഷ്‌കുമാര്‍, എ എസ് ഐ വിനോദ്, സി പി ഓമാരായ സുജിത് പ്രസാദ്, ആരോമല്‍, രവികുമാര്‍, സുദീപ് കുമാര്‍, സന്ദീപ്, നവീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓഫീസിൽ നിന്ന് എത്താൻ വൈകുമെന്ന് വീട്ടുകാരെ അറിയിച്ചു; തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

തിരൂർ: മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പി.ബി. യെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. വീട്ടുകാർ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ബുധനാഴ്ച ഓഫീസിൽ...

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി 11 ന്‌, പ്രായം കുറവായതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതി

പത്തനംതിട്ട: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 11 ലേക്ക് മാറ്റി. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ കേസ് വീണ്ടു പരിഗണിച്ച കോടതി...

കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് തന്റെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്‍ഥ സംസ്‌കാരമെന്ന് സന്ദീപ്

പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയാണ് സന്ദീപ് ജി വാര്യര്‍. ബിജെപി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നു എന്നതുപുറമേ, സി കൃഷ്ണകുമാര്‍ തന്നെ പാര്‍ട്ടിയില്‍...

കാമുകിയുടെ പുതിയ മുടിവെട്ടൽ ഇഷ്ടപ്പെട്ടില്ല; വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊലപ്പെടുത്തി സൈക്കോ കാമുകന്‍

ന്യൂയോര്‍ക്ക്‌: പലപ്പോഴും ടോക്സിക് റിലേഷൻഷിപ്പ് അവസാനിക്കുന്നത് ഒരു ട്രാജഡിയിൽ ആയിരിക്കും. ചിലത് അവസാനിക്കുന്നത് കൊലപാതകത്തിലേക്ക് ആയിരിക്കും. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ആണ് അമേരിക്കയിൽ നടന്നത്. പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ...

‘അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിക്കില്ല’ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസുമായി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.