KeralaNews

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; വിവാഹ തലേന്ന് യുവാവ് അറസ്റ്റില്‍

ഓച്ചിറ: വെള്ളിയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അറസ്റ്റില്‍. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. വീട്ടമ്മയുമായി നാലുവര്‍ഷമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നാണ് പോലീസിന് ലഭിച്ച പരാതി.

എന്നാല്‍, മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button