കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം; കുറ്റം ചെയ്‌തെന്നു കണ്ടാല്‍ നടപടിയെന്ന് കോണ്‍ഗ്രസ്

കൊച്ചി: തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. വിഷയം അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സതീശന്‍ വ്യക്തമാക്കി.

ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വിതരണം ചെയ്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഓണക്കോടിക്കൊടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയത്. കൗണ്‍സിലര്‍മാര്‍ക്ക് ഓരോ അംഗങ്ങള്‍ക്കും വാര്‍ഡില്‍ വിതരണം ചെയ്യാനുള്ള ഓണക്കോടിയോടൊപ്പമാണ് കവറില്‍ 10,000 രൂപയും നല്‍കിയത്.

അംഗങ്ങളെ ഓരോരുത്തരെയായി കാബിനില്‍ വിളിച്ച് വരുത്തിയാണ് ഇത് കൈമാറിയത്. കവറില്‍ പണം ആണെന്ന് അറിഞ്ഞതോടെ കൈപ്പറ്റിയ പത്തോളം പേര്‍ ഇത് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഇവിടെ ഭരണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News