പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും മാതാപിതാക്കളും അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. തിരുവനന്തപുരം മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശി അശോക് റോബര്‍ട്ട് ആണ് പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഒന്നര മാസം മുമ്പാണ് കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതിയും മാതാപിതാക്കളും ഒളിവില്‍ പോയിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതിയെയും മാതാപിതാക്കളെയും പാറശാല പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവില്‍ കഴിയാനും പ്രതിയുടെ മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News