KeralaNews

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആകെ മരണം ഒമ്പതായി

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്.
ഇന്ന് ആറു മൃതദേഹങ്ങളാണ് കൂട്ടിക്കല്‍, കാവാലി എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.

പ്ലാപ്പള്ളിയില്‍ നിന്നും മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ കൂട്ടിക്കല്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഓട്ടോ ഡ്രൈവര്‍ ഓലിക്കല്‍ ഷാലറ്റ്(29)ന്റെ മൃതദേഹമാണ് ലഭിച്ചത്. കാവാലിയില്‍ നിന്ന് കണ്ടെത്തിയത് മാര്‍ട്ടിന്റെ മൃതദേഹമാണ്.

ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനും രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതിനുമാണ് കൊച്ചിയില്‍ നിന്നും നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തും. ഏന്തയാര്‍ ജെജെ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button