ഒപ്പം നിന്നവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമായത് ഈ കാലയളവില്‍,എന്നെ മാത്രമല്ല കുടുംബത്തേയും ആക്രമിച്ചു; മനസ്സ് തുറന്ന് ദിലീപ്
കൊച്ചി:ഒരുകാലത്ത് മലയാള സിനിമ ജനപ്രിയ നായകന്‍ എന്ന് വിളിച്ച പേരാണ് ദിലീപ്. പ്രേക്ഷക മനസ്സില്‍ ഇന്നും ആ പദവിയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍ക്കാന്‍ പേലും ആഗ്രഹിക്കുന്നില്ല. പക്ഷേ അപ്പോഴെല്ലാം ഒപ്പം നിന്ന പ്രേക്ഷകരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. നമ്മള്‍ ഇഷ്ടപ്പെട്ട് ഒപ്പം നടത്തിച്ച പലരും ഈ പ്രതിസന്ധിയില്‍ മാറി നിന്ന് നമ്മളെ കുറ്റം പറഞ്ഞു. അവിടെയെല്ലാം പിന്തുണ നല്‍കിയ പ്രേക്,കരോട് നന്ദി പറയുകയാണ് ദിലീപ്. ഒപ്പം കഴിഞ്ഞ കുറേക്കാലങ്ങളായി താന്‍ കടന്നുപോയ മാനസികാവസ്ഥകളെക്കുറിച്ചും പങ്കുവെയ്ക്കുന്നു.
എനിക്കെതിരെ ഓരോ വിഷയങ്ങള്‍ ഉയരുമ്പോഴും ആക്രമണങ്ങളുണ്ടാകുമ്പോഴും എനിക്കൊപ്പം പ്രേക്ഷകരുണ്ടായിരുന്നു. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിച്ചവര്‍ പോലും ഉണ്ടായില്ല. പക്ഷേ എന്നെ ഞെട്ടിച്ചതും പിന്‍താങ്ങി നിര്‍ത്തിയതും പ്രേക്ഷകരാണ്. അവര്‍ എന്നെ വിശ്വസിച്ചു. പ്രേക്ഷകരല്ല എന്നെ ആക്രമിച്ചത്. ഒപ്പം നിന്നവരാണ്. അതിന്റെ ഏറ്രവും വലിയ ഉദാഹരണമായിരുന്നു രാമലീല. എത്രമാത്രം വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തിലാണ് രാമലീല റിലീസാകുന്നത്. പക്ഷേ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു അത്. എന്റെ പ്രേക്ഷകരുടെ പിന്തുണ ഞാന്‍ തിരിച്ചറിയുന്നത് അങ്ങനെയൊക്കെയാണ്. ഇന്നും ആളുകല്‍ നമുക്കരികിലേയ്ക്ക് വന്ന് സംസാരിക്കുന്നത് കേട്ടാല്‍ എത്രയോ വര്‍ഷത്തെ പരിചയമുള്ളവരാണ് ഇതെന്ന് നമുക്ക് തോന്നിപ്പോകും. എന്റെ പ്രേക്ഷകരുള്ളിടത്തോളം കാലം എനിക്ക് ജോലി ചെയ്യാന്‍ വല്ലാത്ത ആത്മവിശ്വാസമാണ് തോന്നുന്നത്.
ഓരോ കുറ്റപ്പെടുത്തലും പരിഹാസവും കേള്‍ക്കുമ്പോള്‍ ഞാന്‍ ദൈവത്തോടാണ് പറയുക. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ ഔദാര്യമാണ് എന്റെ ജീവിതം തന്നെ. എനിക്ക് മറുപടി പറയാനുള്ള ഒരു അവസരം അദ്ദേഹം എനിക്ക് തരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സര്‍വ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം എനിക്കൊപ്പം എന്നുമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും കോടതിയിലിരിക്കുന്ന വിഷയമായതുകൊണ്ടുതന്നെ എനിക്ക് ഒന്നും തുറന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പലരേയും, പലതിനേയും കുറിച്ച് പറയേണ്ടിവരും. അത് ഇപ്പോള്‍ ശരിയല്ല. പക്ഷേ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്, എനിക്കും മറുപടി പറയാനുള്ള അവസരം ഉണ്ടാകും. അന്ന് ഞാന്‍ എല്ലാം പറയും.
സ്‌കൂളിലോ കോളേജിലോ പോയി പഠിച്ചാല്‍ കിട്ടാത്ത കുറേ പാഠങ്ങളുണ്ട്. അനുഭവങ്ങളിലൂടെ മാത്രം നമുക്ക് കിട്ടുന്ന പാഠങ്ങളാണ് ഇന്ന് ശക്തിതരുന്നത്. എല്ലാം നമ്മുടേതാണ്, എല്ലാവരും നമ്മുടേതാണ് എന്നൊക്കെ വിശ്വസിച്ച് പോകുമ്പോള്‍ അതൊന്നും അങ്ങനെയല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ മറ്റെവിടെ നിന്നും പഠിക്കാന്‍ പറ്റില്ല. ദൈവം തന്നെയാണ് അതിനും അവസരം തന്നത്. നമ്മള്‍ ചിന്തിക്കുന്നത് പോലെയ്‌ല ആരും.
എന്താണ് യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ എന്ന് മനസ്സിലാക്കുന്നതിനാണ് ഇത്തരം അനുഭവങ്ങള്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വിശ്വസിച്ചവരൊക്കെ നമുക്കെതിരെ നില്‍ക്കുന്നതൊക്കെ കാണുമ്പോള്‍ ആദ്യം ഒരു ഞെട്ടലാണ് ഉണ്ടാകുന്നതെങ്കിലും പിന്നീട് വലിയൊരു തിരിച്ചറിവിലേയ്ക്ക് എത്തിച്ചേരും. ഞാന്‍ ഇനി ഇന്‍ഡസ്ട്രിയില്‍ വേണ്ടെന്ന് വേറെ ആരൊക്കെയോ തീരുമാനിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്.
ഇപ്പോഴും വലിയൊരു പ്രക്രിയയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. നിയമത്തെ ബഹുമാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അന്നും ഇന്നും മാത്രമല്ല ഇനി മുന്നോട്ടും ഞാന്‍ ആ വിശ്വാസത്തിലാണ് നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഒരാളോടും എനിക്ക് മറുപടി പറയാന്‍ പറ്റാത്തതും ഇതുകൊണ്ടാണ്. അതുകൊണ്ടാണ് പ്രസ് മീറ്റുകള്‍ ഒഴിവാക്കുന്നത്. എനിക്ക് പറയാനുണ്ട്. അതന്ന് സംസാരിക്കാം. പക്ഷേ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള വളരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാനോ എന്റെ മകളോ അറിയാതെ തന്നെ എന്റെ മോള്‍ടെ കല്യാണമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. പല തവണ. മീനാക്ഷി ഇപ്പോള്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.
വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ദിലീപ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷം ഒരു ചിത്രം തീയേറ്ററില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും ദിലീപ് പറയുന്നു. എന്നും തനിക്കൊപ്പം നിന്ന പ്രേക്ഷകര്‍ ഇപ്പോഴും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഓരോ വീഴ്ച്ചയിലും എനിക്ക് ആശ്വാസമായത് നിങ്ങളാണ്. ആ പിന്തുണ തുടര്‍ന്നും ആവശ്യപ്പെടുകയാണ്. വിജയം എനിക്കുറപ്പാണ്, നിങ്ങള്‍ കൂടനില്‍ക്കുമെന്ന് വിശ്വസിക്കുന്നതായും ദിലീപ് പങ്കുവെച്ചു.