ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

പുനലൂര്‍: രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തെന്മലയില്‍ വച്ചാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയില്‍ സംശയം തോന്നിയ തമിഴ്നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. അരയില്‍ കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്.

അതേസമയം പാലക്കാട് വന്‍ സ്വര്‍ണവേട്ട. ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ മൂന്നു പേര്‍ കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News