KeralaNewsRECENT POSTS
രാത്രി തോക്കുമായി റോഡിലിറങ്ങി യുവാവിന്റെ ഭീഷണി; ഒടുവില്‍ പോലീസെത്തി പൊക്കി
കണ്ണൂര്‍: രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയ യുവാവിനെ പോലീസ് പിടികൂടി. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയായ 19കാരനാണ് പോലീസിന്റെ പിടിയിലായത്. മാഹി പെരുന്നാളിന് പോകുന്നതിനിടയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഇയാള്‍ വഴിയാത്രക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എയര്‍ ഗണ്ണാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതെന്നും ഇത് ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ വിശദമായി ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ന്യൂമാഹി പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News